കാഞ്ഞിരമറ്റം: മുഹമ്മദ് നബിയെ നിന്ദിച്ച ബി.ജെ.പി നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് പള്ളിയാംതടം മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്ക് കത്തയക്കുന്നതിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി. ചീഫ് ഇമാം സെയ്ത് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാര്‍ മേലോത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പ്രതിഷേധിച്ചു കാഞ്ഞിരമറ്റം: പ്രവാചകനിന്ദക്കെതിരെ മുസ്ലിംലീഗ് പിറവം മണ്ഡലം കമ്മിറ്റി അപലപിച്ചു. കാഞ്ഞിരമറ്റത്ത് ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് എം.എം. ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് കെ.എം. അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ അനസ് ആമ്പല്ലൂര്‍, നൗഷാദ് കുന്നംകുളം, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ.യു. ഉര്‍ഷിദ്, യൂത്ത് ലീഗ് പിറവം മണ്ഡലം പ്രസിഡന്‍റ് അനസ് ഗ്രാന്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.