വൈപ്പിൻ: സംസ്ഥാനപാതയിൽ അപകടങ്ങൾ പതിവാകുന്നു. എറണാകുളത്തുനിന്ന് ഗോശ്രീ പാലം കയറിയെത്തുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിൽ വിവിധയിടങ്ങളിൽ അപകടത്തിൽപെടുകയായിരുന്നു. വെള്ളിയാഴ്ച പറവൂരിൽനിന്ന് വൈപ്പിനിലേക്ക് സഞ്ചരിച്ച കാർ പുലർച്ച മൂന്നിന് മുരിക്കുംപാടം ബെൽബോ ജങ്ഷനിൽ അപകടത്തിൽപെട്ടു. വഴിയോരക്കച്ചവട തട്ടുകളിൽ ഇടിച്ചാണ് വാഹനം നിന്നത്. ദിവസങ്ങൾക്ക് മുമ്പാണ് സമീപത്ത് നെല്ലിയാമ്പതി സ്വദേശിയായ യുവാവ് വാഹനമിടിച്ച് മരിച്ചത്. എടവനക്കാട് സഹകരണ ബാങ്കിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് വയോധികനും യുവാക്കൾക്കും പരിക്കേറ്റിരുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ അയ്യമ്പിള്ളിയിൽ ബൈക്കിനുപിന്നിൽ ഓട്ടോ ഇടിച്ചുമറിഞ്ഞു. അമിതവേഗം നിയന്ത്രിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വാഹനപ്പെരുപ്പവും റോഡ് വീതി കൂട്ടി ടാറിങ് നടത്തിയപ്പോൾ പലയിടത്തും കാൽനടക്കാർക്കുള്ള സ്ഥലം നഷ്ടമായത്, ഉയരവ്യത്യാസം തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയ റോഡ് സുരക്ഷാ പദ്ധതികളും ബോധവത്കരണവും പാളിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.