അങ്കമാലി: നാവിനു അർബുദം ബാധിച്ചു ഭക്ഷണം ഇറക്കാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥയിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിയ വയോധികന് സങ്കീർണ ശസ്ത്രക്രിയയിലൂടെ സൗഖ്യം. തൃശൂർ സമ്പാളൂർ സ്വദേശി സി.എ. ഫ്രാൻസിസാണ് (72) അർബുദം ബാധിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിയത്. നാവിന്റെ ഭാഗം നീക്കം ചെയ്തിട്ടും സംസാരശേഷി സാധ്യമാകാതെ വന്നതോടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ ഈ ഭാഗം പുനർനിർമിച്ചാണ് സംസാരശേഷി വീണ്ടെടുത്തത്. നെഞ്ചിലെ പേശിയിൽനിന്ന് ഒരു ഭാഗമെടുത്താണ് നാവിന്റെ ഭാഗം പുനർനിർമിച്ചത്. 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ഇ.എൻ.ടി ആൻഡ് ഹെഡ്നെക് സർജറി വിഭാഗം മേധാവി ഡോ. പ്രശോഭ് സ്റ്റാലിൻ നേതൃത്വം നൽകി. ഡോ. പി.പി. സന്തോഷ് കുമാർ , ഡോ. മഞ്ജു മാത്യു എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.