വാഹനം ഇടിച്ചു തകർത്ത ബസ് കാത്തിരിപ്പ്​ കേന്ദ്രം പുനർനിർമിച്ചില്ല

മൂവാറ്റുപുഴ: രണ്ടുവർഷം മുമ്പ് വാഹനം ഇടിച്ചു തകർത്ത ബസ് കാത്തിരിപ്പ്​ കേന്ദ്രം പുതുക്കിപ്പണിതില്ല. മൂവാറ്റുപുഴ -പെരുമ്പാവൂർ എം.സി റോഡിലെ വാഴപ്പിള്ളി ബി.എസ്.എൻ.എലിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് നന്നാക്കാതെ കിടക്കുന്നത്. വിദ്യാർഥികളടക്കം നിരവധിപേർ ഉപയോഗിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉയർന്നിട്ടും നടപടി ഉണ്ടായിട്ടില്ല. മഴവന്നാൽ കയറിനിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥലമാണിത്. വാഴപ്പിള്ളി, പുളിഞ്ചോട് പ്രദേശങ്ങളിലെ നിരവധി ആളുകള്‍ക്ക് നഗരത്തിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും പോകാൻ ഏറെ ഉപകാരപ്രദമായിരുന്നു ഈ ബസ് കാത്തിരിപ്പ്​ കേന്ദ്രം. നാട്ടുകാരും റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയായില്ല. കാലവര്‍ഷം ആരംഭിച്ചതോടെ മഴ നനഞ്ഞ് ബസ് നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. എം.സി റോഡ് നവീകരണത്തിന്റ ഭാഗമായി പണിതീർത്ത വെയിറ്റിങ്ങ് ഷെഡ് അജ്ഞാത വാഹനം ഇടിച്ചുകയറിയാണ് തകർന്നത്. ചിത്രം. വാഹനാപകടത്തെ തുടർന്നു തകർന്ന വെയിറ്റിങ് ഷെഡ് EM Mvpa 1 bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.