പ്രകടനപത്രികയുമായി പുറ്റുമാനൂർ ഗവ യു.പി സ്കൂൾ

പള്ളിക്കര: അമ്പതിന കർമപദ്ധതികൾ ഉൾപ്പെടുത്തി വിദ്യാലയത്തിന് . അധ്യയന വർഷം വിദ്യാലയത്തിൽനിന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭിക്കുന്ന സൗകര്യങ്ങളും സേവനങ്ങളും അച്ചടിച്ച് പുസ്തക രൂപത്തിൽ രക്ഷിതാക്കൾക്ക് നൽകും. അധ്യയന വർഷാവസാനം സോഷ്യൽ ഓഡിറ്റിങ് നടത്തും. കർമപദ്ധതിയുടെ പ്രകാശനം ശിഖ സുരേന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശൻ മുഖ്യപ്രഭാഷണം നടത്തി. വടവുകോട് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, ശ്രീരേഖ അജിത്ത്, എൽസി പൗലോസ്, മെംബർമാരായ ഷാജി ജോർജ്, ഉഷ വേണുഗോപാൽ, വിഷ്ണു വിജയൻ, സിജി നിഷാദ്, നടനും സംവിധായകനുമായ മേജർ രവി, പി.ടി.എ പ്രസിഡന്‍റ്, പി.കെ. ആനന്ദകുമാർ, സുജ സുരാഗ്, പ്രധാനാധ്യാപിക പി. അമ്പിളി എന്നിവർ സംസാരിച്ചു. പടം. പുറ്റുമാനൂർ ഗവ. സ്​കൂളിലെ കർമ പദ്ധതി ശിഖാ സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു. (Em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.