ആലപ്പുഴ: ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.എസ്.ജി.എ.എം.ഒ.എ) 38ാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ആലപ്പുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മാധ്യമ സെമിനാർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ചേരുന്ന കൗൺസിൽ യോഗം സംസ്ഥാന രക്ഷാധികാരി ഡോ. എം. ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്രസഹമന്ത്രി വി. മുരളീധരനും രണ്ടിന് ശാസ്ത്ര സെമിനാർ മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസിഡന്‍റ് ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ഡോ. എസ്. ജീവൻകുമാർ, ഡോ. അരുൾ ജ്യോതി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.