കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി ഏറെ ദുഃഖകരമാണെന്ന് കെ.സി.ബി.സി. മലയോര കര്‍ഷകരുടെയും വനാതിര്‍ത്തികളില്‍ വസിക്കുന്നവരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്നതാണിത്. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി നാലുലക്ഷം ഏക്കര്‍ ഇതോടെ ബഫര്‍ സോണായി. ഇവിടെ വസിക്കുന്ന ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ വഴിയാധാരമാകുന്ന അവസ്ഥയാണ്. വ്യാഴവട്ടക്കാലമായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നും കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. പരിസ്ഥിതി സംരക്ഷണം എക്കാലവും സഭയുടെ പ്രഖ്യാപിതനയമാണ്. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാരം മുഴുവന്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെമേല്‍ അടിച്ചേൽപിക്കുന്നത് നീതിയല്ല. ബഫര്‍ സോണിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാറുകൾ സത്വരമായി ഇടപെടണമെന്നും പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.