പല്ലാരിമംഗലം: ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വിധ്വംസക പ്രവർത്തനങ്ങളും ഫാഷിസ്റ്റ് വർഗീയ വിത്തുകളും പാകുന്ന സംഘ്പരിവാർ ശക്തികളെ നിലക്ക് നിർത്തണമെന്ന് മജ്ലിസ്-പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. മതേതര സ്വത്വം നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് മത-സാംസ്കാരിക നേതൃത്വവും മഹല്ല് സംവിധാനങ്ങളും പ്രതിരോധം തീർക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രവാചകനിന്ദക്കെതിരെ മജ്ലിസുന്നൂർ ഇസ്ലാമിക സെന്റർ പദയാത്രയും പ്രതിഷേധ സംഗമവും നടത്തി. ഉമർ ബാഖവി അടിവാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹിം വഹബി പൈമറ്റം അധ്യക്ഷത വഹിച്ചു. ബഷീർ വഹബി അടിമാലി മുഖ്യപ്രഭാഷണവും നടത്തി. അബ്ദുറഹിം തങ്ങൾ ദുആയും സിദ്ദീഖ് ബാഖവി മണിക്കിണർ നന്ദിയും പറഞ്ഞു. നജീബ് വഹബി കൂറ്റംവേലി, കലാം മൗലവി കൂറ്റംവേലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.