കരുമാല്ലൂർ: ബിരിയാണി ചെമ്പിലൂടെ സ്വർണവും നയതന്ത്ര ബാഗിലൂടെ കറൻസിയും കടത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചെമ്പ് തലയിൽ ചുമന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എ.എം. അബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ വി.ഐ. കരീം, കെ.ആർ. നന്ദകുമാർ, പി.എ. സക്കീർ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, കെ.എ. ജോസഫ്, എം.എ. ശശി, ബിന്ദു ഗോപി, പഞ്ചായത്ത് അംഗങ്ങളായ ബീന ബാബു, വി.പി. അനിൽകുമാർ, കെ.എം. ലൈജു, ഇ.എം. അബ്ദുൽ സലാം, ടി.എ. മുജീബ്, ജി.വി. പോൾസൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനാഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.