കൊച്ചി: പ്രവാചകനിന്ദക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ല മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ 13ന് ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തും. ബി.ജെ.പിയുടെ ദേശീയ നേതാക്കൾ പ്രവാചകനെതിരെ നടത്തിയ അധിക്ഷേപം പൊറുക്കാൻ പറ്റാത്തതാണെന്നും ശക്തമായ പ്രതിഷേധ ഉയർന്നുവരുമെന്നും മഹല്ല് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. മാർച്ചിന്‍റെ മുന്നോടിയായി വെള്ളിയാഴ്ച മഹല്ല്, ജുമാമസ്ദിജ് കേന്ദ്രീകരിച്ച് ജുമുഅ നമസ്കാരത്തിന് ശേഷം പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. പ്രതിഷേധ മാർച്ച് മേനക പരിസരത്തുനിന്ന് ആരംഭിക്കുമെന്നും ജില്ലയിലെ 430ൽപരം മഹല്ലുകൾക്ക് കീഴിൽനിന്ന് ആളുകൾ പങ്കെടുക്കുമെന്നും മഹല്ല് കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത്, മഹല്ല് കൂട്ടായ്മ രക്ഷാധികാരി അബൂബക്കർ അഹ്സനി, കൂട്ടായ്മയുടെ മറ്റൊരു രക്ഷാധികാരി അർഷദ് ബദരി, മഹല്ല് കൂട്ടായ്മ വർക്കിങ് ചെയർമാൻ ഷരീഫ് പുത്തൻപുര, മഹല്ല് കൂട്ടായ്മ ചീഫ് കോഓഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ തച്ചവള്ളത്ത്, മഹല്ല് കൂട്ടായ്മ ജനറൽ സെക്രട്ടറി സി.കെ. അമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.