മട്ടാഞ്ചേരി: ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ബോട്ടുടമകൾ. 34 വർഷമായി നടപ്പാക്കുന്ന ട്രോളിങ് നിരോധനം കൊണ്ട് പ്രതീക്ഷിച്ച ഗുണം ഇതുവരെ ഉണ്ടായില്ലെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്തിയാസ് പറയുന്നു. ആഴക്കടലിലടക്കം വൻ തോതിൽ സമുദ്രത്തിന്‍റെ അടിത്തട്ടിലെ മത്സ്യങ്ങൾ തീരത്തേക്ക് വരുന്ന സമയത്താണ് ഇവിടെ ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. തൻമൂലം കേരളതീരത്തെ മത്സ്യ സമ്പത്ത് അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ്. കോടിക്കണക്കിന് വിദേശ നാണ്യമാണ് സംസ്ഥാനത്തിന് ഇത് മൂലം നഷ്ടമാകുന്നത്. 90 ശതമാനം മത്സ്യവും പ്രജനനം നടത്തുന്നത് ഡിസംബർ,ജനുവരി മാസങ്ങളിലാണ്. അശാസ്ത്രീയമായ ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടെയുള്ളവ മൂലം സംസ്ഥാനത്തെ മത്തി ലഭ്യത ഗണ്യമായി കുറഞ്ഞു. ഒമ്പത് സംസ്ഥാനങ്ങളിൽ കേരളം ഒഴികെയുള്ളിടത്ത് സമ്പൂർണ മത്സ്യബന്ധന നിരോധനം നടപ്പാക്കുമ്പോൾ കേരളത്തിൽ മാത്രം ട്രോളിങ് നിരോധനം നടപ്പാക്കുകയാണ്. മറ്റിടങ്ങളിൽ പത്ത് എച്ച്.പിക്ക് താഴെയുള്ള യാനങ്ങൾക്ക് മാത്രം മത്സ്യബന്ധനം അനുവദിക്കുമ്പോൾ കേരളത്തിൽ ഇൻബോർഡ്,ഔട്ട് ബോർഡ് യാനങ്ങൾക്ക് മത്സ്യബന്ധനം അനുവദിക്കുന്നതിനാൽ നിരോധനം ഫലവത്താകുന്നില്ല. ഈ സാഹചര്യത്തിൽ ട്രോളിങ് നിരോധനം പ്രഹസനമാണെന്നും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.