കൂത്താട്ടുകുളം: ഇടയാർ പള്ളിപ്പടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫിസിൽ തീപിടിത്തം. കെട്ടിടത്തിലെ കഴുക്കോലിനാണ് തീ പിടിച്ചത്. നാശനഷ്ടമില്ല. ഫയർഫോഴ്സ് തീ കെടുത്തി. തൊട്ടടുത്ത ചായക്കടയിൽ തീ കത്തിച്ചപ്പോൾ പടർന്നതാണെന്നാണ് കരുതുന്നത്. ബുധനാഴ്ച രാവിലെ എട്ടോടെ ഓഫിസിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് വിളിച്ചറിയത്. ചേലാറമ്പത്ത് സചിന്‍റേതാണ് കെട്ടിടമുറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.