ബിരിയാണി ചെമ്പുമായി യൂത്ത് ലീഗ്​ പ്രതിഷേധം

കോതമംഗലം: പിണറായി സർക്കാറിനും പിണറായിയുടെ കുടുംബാംഗങ്ങൾക്കുമെതിരെ സ്വർണക്കടത്ത് ആരോപണം കൂടി ഉയർന്ന സാഹചര്യത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്​ ലീഗ് കോതമംഗലം ടൗണിൽ പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനം മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എം. സക്കരിയ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.എ. ഷിഹാബ്, പെൻഷനേഴ്സ് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. എ. അൻസാരി സ്വാഗതവും ടി.എ. ഷിഹാബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.