മട്ടാഞ്ചേരി: താൻ ജവഹർലാൽ നെഹ്റുവിൻെറ സോഷ്യലിസ്റ്റ് ആശയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നും വികസന പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കാനാണ് എന്നും ശ്രമിച്ചുവരുന്നതെന്നും മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ്. പരിസ്ഥിതി ദിനാചരണ ഭാഗമായി കെ.ജെ. മാക്സി എം.എൽ.എയുടെ ഓഫിസിൽ നടന്ന വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻെറ എല്ലാ നടപടികളാടും താൽപര്യമില്ല. എന്നാൽ, നാടിൻെറ വികസന കാര്യത്തിൽ അദ്ദേഹത്തിൻെറ കാഴ്ചപ്പാട് സ്വാഗതാർഹമാണെന്നും കെ.വി. തോമസ് പറഞ്ഞു. തനിക്കെതിരെ മാധ്യമങ്ങളും അമിതാവേശം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു. എം.എൽ.എ, കൗൺസിലർമാരായ സോണി കെ. ഫ്രാൻസിസ്, റെഡിന ആന്‍റണി, മുൻ കൗൺസിലർ കെ.ജെ. പ്രകാശൻ, കെ.എ. എഡ്വിൻ, അനൂപ് കുമാർ, സി.എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.