കൊച്ചി: ഇടതു സർക്കാറിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും തൃക്കാക്കരയിലെ ജനങ്ങൾ നൽകിയ മറുപടിയാണ് ജനവിധിയെന്ന് ഹൈബി ഈഡൻ എം.പി. കേരളത്തിലെ പൊതുവായ ജന മനസ്സ് ഇതിലൂടെ വെളിപ്പെട്ടു. പി.ടിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ ഉണ്ടെന്ന് ജനവിധി തെളിയിക്കുന്നു. ഉമ തോമസ് മികച്ച പ്രതിനിധിയായിരിക്കും. കേരളത്തിൽ ഉടനീളമുള്ള യു.ഡി.എഫ് പ്രവർത്തകർക്ക് പുതിയ ഊർജം നൽകാൻ തെരഞ്ഞെടുപ്പ് ഫലം സഹായകമാകും. മെൽബണിൽ ആസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ പങ്കെടുക്കുന്നതിനാൽ വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.