മട്ടാഞ്ചേരി: കരുവേലിപ്പടി ആശുപത്രിക്ക് സമീപം കൊച്ചി നഗരസഭയുടെ പഴയ മത്സ്യക്കടവ് പ്രദേശം കൈയേറിയുള്ള നിർമാണം കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. മുൻകാലങ്ങളിൽ നഗരസഭ കടവ് ലേലം ചെയ്ത് കൊടുത്തിരുന്നു. 25 വർഷം മുമ്പ് കെ.എച്ച്. അബ്ദുൽ ഖയ്യൂമിന് അവസാനമായി ടെൻഡർ അനുവദിച്ചെങ്കിലും ചില ബാഹ്യസമ്മർദങ്ങൾ മൂലം നഗരസഭ സ്ഥലം കൈമാറിയില്ല. പിന്നീട് ലേലംതന്നെ നിലച്ചു. ഇതോടെ സ്ഥലം കൈയേറാനുള്ള ശ്രമങ്ങൾ തുടങ്ങി. പലതവണ ഇത് തുടർന്നതോടെ സ്ഥലം അന്യാധീനപ്പെടാതിരിക്കാൻ കൊച്ചി നഗരസഭ സ്ഥലത്ത് കുട്ടികൾക്ക് വിനോദത്തിന് പാർക്ക് സ്ഥാപിക്കണമെന്ന് പ്രദേശത്തെ തൈക്കാവ് റെസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം സ്ഥലത്ത് അനധികൃതമായി കെട്ടിടം നിർമിക്കാനുള്ള ജോലികൾ ആരംഭിച്ചു. ഇത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ഇടയാക്കി. തുടർന്ന് ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു സ്ഥലത്തെത്തി നിർത്തിവെപ്പിക്കുകയായിരുന്നു. ചിത്രം: അനധികൃത കെട്ടിട നിർമാണത്തിനുള്ള നീക്കം നടക്കുന്ന സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.