പൊതുമരാമത്ത് സ്ഥലം കൈയേറി നിർമാണമെന്ന്​

കീഴ്​മാട്: സ്വകാര്യവ്യക്തി പൊതുമരാമത്ത് സ്ഥലം കൈയേറി നിർമാണം നടത്തുന്നതായി പരാതി. കുട്ടമശ്ശേരി കീഴ്​മാട് സർക്കുലർ കവലയിൽ സ്വകാര്യ കടയുടമ റോഡിലിറക്കി നട കെട്ടുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കടയിലെയും വീട്ടിലെയും സെപ്റ്റിക് ടാങ്ക് മാലിന്യം കടയോട് ചേർന്ന് ഒഴുകുന്ന ജലസേചന കനാലിലേക്ക് ഒഴുകുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തിലെയും പി.ഡബ്ല്യു.ഡിയിലെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഈ കടയോട് ചേർന്ന് പോകുന്ന ജലസേചന കനാലിനെ സ്ലാബുകൾ കഴിഞ്ഞദിവസം നീക്കം ചെയ്തു. കൈയേറ്റവുമായി ബന്ധപ്പെട്ട്​ പി.ഡബ്ല്യു.ഡി എൻജിനീയർക്ക് പരാതി നൽകിയതായി നാട്ടുകാർ പറയുന്നു. ക്യാപ്ഷൻ ea yas1 pwd കുട്ടമശ്ശേരി കീഴ്​മാട് സർക്കുലർ കവലയിൽ സ്വകാര്യ കടഉടമ റോഡിലിറക്കി നട കെട്ടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.