ചൂർണിക്കരയിൽ തെരുവുനായ്​ ശല്യം രൂക്ഷം; വളർത്തു മൃഗങ്ങൾക്കും കോഴികൾക്കും ഭീഷണി

ചൂർണിക്കര: പഞ്ചായത്തിൽ തെരുവുനായ്​ ശല്യം രൂക്ഷമായി. കാൽനടക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയുമാണ്​ ആക്രമിക്കുന്നത്​. വളർത്തുമൃഗങ്ങളെയും കോഴികളെയും ഇവ വേട്ടയാടുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുന്നത്തേരിയിൽ ഒരു വീടി‍ൻെറ മതിൽ ചാടിക്കടന്ന് അഞ്ചു മുയലുകളെയും രണ്ടു കോഴികളെയും കൊന്നു. തൊട്ടടുത്ത ദിവസം ഉച്ചക്ക് വീണ്ടും ഏഴു കോഴികളെ വീട്ടിലുള്ളവർ നോക്കി നിൽക്കെ ആക്രമിച്ചു. മാലിന്യം കൂടിക്കിടക്കുന്നതാണ്​ തെരുവുനായ്​ക്കൾ വർധിക്കുന്നതിന് പ്രധാന കാരണമായത്. അലക്ഷ്യമായി പല ഭാഗത്തും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്നത് വർധിച്ചിട്ടുണ്ട്. ക്യാപ്‌ഷൻ കുന്നത്തേരി ഭാഗത്ത് തെരുവ് നായ്​ക്കൾ കൊന്ന കോഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.