കാക്കനാട്: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യു.ഡി.എഫിന് ആശ്വാസം നൽകി റിമാൻഡ് റിപ്പോർട്ട്. നേരത്തേ യു.ഡി.എഫ് നേതൃത്വത്തിന് കേസിൽ പങ്കുണ്ടെന്നായിരുന്നു എൽ.ഡി.എഫ് നേതാക്കളുടെ വാദിച്ചിരുന്നത്. എന്നാൽ, തൃക്കാക്കര പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇതുസംബന്ധിച്ച പരാമർശങ്ങളില്ല. എന്നാൽ, മലപ്പുറം സ്വദേശി അബ്ദുൽ ലത്തീഫിന് അപ്‌ലോഡ് ചെയ്യാൻ വിഡിയോ നൽകിയത് ആലപ്പുഴ അരൂക്കുറ്റി സ്വദേശി നൗഫലാണെന്ന് റിപ്പോർട്ടിലുണ്ട്. അരൂക്കുറ്റി സ്വദേശി നസീറിനും ഇതിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇവർ മൂന്നുപേരുമാണ് കേസിലെ പ്രധാന പ്രതികൾ. ഇവർ തമ്മിൽ നേരത്തേ മുതൽ പരിചയമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവുകളായ മൂവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ചയാകും ഫോണുകൾ പരിശോധനക്ക് അയക്കുക. അതേസമയം, ആരാണ് വിഡിയോ നിർമിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.