പരീക്ഷഫലം തിരുവനന്തപുരം: നാലാം സെമസ്റ്റര്‍ എല്‍എല്‍.ബി (പഞ്ചവത്സരം) (പഴയ സ്‌കീം - മേഴ്‌സി ചാന്‍സ്) (1998 അഡ്മിഷന് മുമ്പ്) ഏപ്രില്‍ 2020 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം. ടൈംടേബിള്‍ ജൂണ്‍ എട്ടിന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (പി.ജി.ഡി.എച്ച്.ആര്‍) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ എട്ടിന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി (സി.ബി.സി.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ ജൂണ്‍ രണ്ടുമുതല്‍ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്‌സി റീവാല്വേഷന്‍ - ഇ.ജെ.II (രണ്ട്) സെക്ഷനിലും അഞ്ചാം സെമസ്റ്റര്‍ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ ജൂണ്‍ രണ്ടുമുതല്‍ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ബി.എ റീവാല്വേഷന്‍ - ഇ.ജെ.V (അഞ്ച്) സെക്ഷനിലും ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഹാജരാകണം. കമ്യൂണിക്കേറ്റിവ് അറബിക്: അപേക്ഷ ക്ഷണിച്ചു കാര്യവട്ടം കാമ്പസിലെ അറബിക് വിഭാഗം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്യൂണിക്കേറ്റിവ് അറബിക് (ഓണ്‍ലൈന്‍) കോഴ്‌സിന്‍റെ പത്താം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു (തത്തുല്യം), സീറ്റ്: 15. താല്‍പര്യമുള്ളവര്‍ ജൂണ്‍ 15 ന് മുമ്പായി നിർദിഷ്ട ഫോമില്‍ അപേക്ഷിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങളും കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും വെബ്സൈറ്റിലും (www.arabicku.in) ലഭിക്കും. ഫോണ്‍: 0471 2308846, 9562722485.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.