ഗുസ്തിയിൽ ആറുതവണ കേരള കേസരി പട്ടം കരസ്ഥമാക്കി റനീഷ്

മട്ടാഞ്ചേരി: കേരള കേസരി ഗുസ്തി മത്സരത്തിൽ ആറുതവണ കേരള കേസരി പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫോർട്ട്​കൊച്ചി നെല്ലുകടവിൽ സുബൈർ-റഹ്​മത്ത് ദമ്പതികളുടെ മകനായ ബി.എസ്. റനീഷ്. ഗാട്ട ഗുസ്തിയിലാണ് ചാമ്പ്യൻമാരുടെ ചാമ്പ്യൻ എന്ന നിലയിൽ വർഷാവർഷം കേസരിയെ തെരഞ്ഞെടുക്കുന്നത്. വെയ്​റ്റ് ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ജൂഡോ എന്നിവയിൽ മഹാത്മാഗാന്ധി സർവകലാശാല മത്സരങ്ങളിൽ സ്വർണപ്പതക്കവും അണിഞ്ഞിട്ടുണ്ട്. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഗുസ്തി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായത്. കൊച്ചിൻ ജിംനേഷ്യത്തിൽ എം.എം. സലീമിന് കീഴിൽ ഗുസ്തി അഭ്യസിച്ചു. ഫ്രീസ്റ്റൈൽ, ഇന്ത്യൻ സ്റ്റൈൽ, ഗ്രീക്കോ-റോമൻ സ്റ്റൈൽ തുടങ്ങി ഗുസ്തിയുടെ വിവിധ വിഭാഗങ്ങളിൽ ഗോദയിൽ കയറുന്ന റനീഷ് കഴുത്തിൽ തങ്കപ്പതക്കമണിഞ്ഞായിരുന്നു പിന്നെ ഇറങ്ങിയിരുന്നത്. സ്കൂൾ ഗെയിംസിലും പിന്നീട് എറണാകുളം മഹാരാജാസ് കോളജിൽ ചേർന്നപ്പോൾ സർവകലാശാല തലത്തിലും റനീഷ് എതിരാളികളെ മലർത്തിയടിച്ചു. റനീഷിന്‍റെ ഏറ്റവും വലിയ ആഗ്രഹം ലോകഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാക ഉയർത്തുകയെന്നതാണ്. അതിനുള്ള കഠിനപരിശ്രമത്തിലാണിപ്പോൾ. നിലവിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്യുകയാണ്. റിൻസിലയാണ് ഏക സഹോദരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.