മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ

വൈറ്റില: മെട്രോ സ്റ്റേഷനുസമീപം മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉഴവൂർ ഓരത്തേൽ തുളസീധരനെയാണ്​ (50) മരിച്ചനിലയിൽ കണ്ടെത്തിയത്. വൈറ്റില മെട്രോ സ്റ്റേഷന്‍റെ കിഴക്കുഭാഗത്തെ മാവിൽ തൂങ്ങിയ നിലയിലായിരുന്നു. മൊബിലിറ്റി ഹബിലെ ബസുകൾക്ക് ഗ്രീസ്​ ഇടുന്ന ജോലി ചെയ്യുന്നയാളാണ് തുളസീധരൻ. മാവ് നിൽക്കുന്ന ഭാഗം കാട് പിടിച്ചു കിടക്കുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. മൃതദേഹത്തിന്​ ഉദ്ദേശം നാലുദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ഭാര്യയും മക്കളുമായി പിണങ്ങി വൈറ്റിലയിലാണ് താമസിച്ചു വന്നിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.