അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

​തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന ഇടവെട്ടി പനക്കൽ ഇബ്രാഹിം (68) മരിച്ചു. കഴിഞ്ഞ ശനിയാഴ്ച റോട്ടറി ജങ്ഷനിൽവെച്ച്​​ ഇദ്ദേഹത്തിന്‍റെ സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം. തലക്ക്​ പരിക്കേറ്റതിനെ തുടർന്ന്​ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക്​ 12ന്​ കാരിക്കോട്​ നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: ഷാഹിന, ഷാമില, ഷാനവാസ്​. മരുമക്കൾ: നവാസ്​, ഫൈസൽ, ഷാമില. ​TDD IBRAHIM(68) ഇബ്രാഹിം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.