വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

ഗാന്ധിനഗർ: കഴിഞ്ഞദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന കുമരകം സ്വദേശി മരിച്ചു. പെരുമ്പളത്തുശ്ശേരി പി.എൻ. മോഹൻദാസാണ്​ (57) മരിച്ചത്. കുമരകം- കോട്ടയം റോഡിൽ രണ്ടാം കലുങ്കിന് സമീപം ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. മോഹൻദാസും ഭാര്യ ജയശ്രീ (ബിന്ദു)യും സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. ടൗണിൽ ലഘുഭക്ഷണശാല നടത്തിവന്ന ഇവർ കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടത്തിൽപെട്ടത്. മക്കൾ: ആതിര, അതുല്യ, അഭിത. മരുമക്കൾ: ജീമോൻ, അനിയപ്പൻ. പടം: KTD Mohandas 57 ktm പി.എൻ. മോഹൻദാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.