മിശ്രഭോജനം വാര്‍ഷികാഘോഷ സമ്മേളനം

വൈപ്പിന്‍: ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മിശ്രഭോജനത്തിന്റെ നൂറ്റിയഞ്ചാമത് വാര്‍ഷികാഘോഷ സമ്മേളനം കലാമണ്ഡലം സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.സമിതി ചെയര്‍മാന്‍ പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിച്ചു. ഡോ. സുമി ജോയ് ഓലിയപ്പുറം, സമിതി ഭാരവാഹികളായ സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പന്‍, കെ.കെ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മിശ്രഭോജന സ്മൃതി സദ്യയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. മിശ്രഭോജന വേദിയായ തുണ്ടിപ്പറമ്പില്‍ പുഷ്പാര്‍ച്ചനയോടെയാണ് ആഘോഷത്തിന് തുടക്കമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.