അങ്കമാലി: ഫിസാറ്റ് എൻജിനീയറിങ് കോളജിൽ സാങ്കേതിക വിദ്യകളുടെയും നൂതന നിർമിതികളുടെയും കാഴ്ചയൊരുക്കി ''സാങ്കേതിക മേള'' (ഇൻസെപ്റ്റോ -22) തുടക്കമായി. റെയ്‌കോ ഡയറക്ടർ ജോബി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കോളജ് ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു. ഫിസാറ്റ് സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ നേതൃത്വം നൽകുന്ന പരിപാടിയിൽ ഒരു ലക്ഷത്തിന്റെ സമ്മാനങ്ങളാണ് വിവിധ മത്സര വിഭാഗങ്ങളിലായി വിതരണം ചെയ്യുന്നത്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 25ൽഅധികം കോളജുകളിൽ നിന്നായി ആയിര ത്തിലേറെ വിദ്യാർഥികൾ പ്രദർശന മേളയുടെ ഭാഗമായി. സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ.ജിജി ആന്‍റണി, പ്രോഗ്രാം കോഓഡിനേറ്റർ റിനു. ജെ .അച്ചിസൺ, ഡോ.ജി. ഉണ്ണികർത്ത, സ്റ്റുഡൻറ് കോഓഡിനേറ്റർമാരായ എസ്.ദിവ്യ, മുഹമ്മദ് റമീസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.