വി.ഡി. ജോസഫ് അനുസ്മരണ സമ്മേളനം

അങ്കമാലി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. ജോസഫിന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. മുന്‍ മണ്ഡലം പ്രസിഡന്‍റും ഡി.സി.സി അംഗവും മുന്‍ നഗരസഭ വൈസ് ചെയര്‍മാനും ഈറ്റ, കാട്ടുവള്ളി കോര്‍പറേഷൻ ചെയര്‍മാനും ഐ.എന്‍.ടി.യു.സി നേതാവുമായിരുന്നു വി.ഡി. ജോസഫ്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആന്‍റു മാവേലി അധ്യക്ഷത വഹിച്ചു. ആര്‍.എസ്.പി ജില്ല സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍, കെ.പി.സി.സി അംഗം ഷിയോപോള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. ഷാജി, ഡി.സി.സി സെക്രട്ടറിമാരായ മാത്യു തോമസ്, പി.വി. സജീവന്‍, അങ്കമാലി നഗരസഭ ചെയര്‍മാന്‍ റെജി മാത്യു, വൈസ് ചെയര്‍പേഴ്സൻ റീത്ത പോള്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമാരായ ടോമി വര്‍ഗീസ്, എ.ബി. വിജയകുമാര്‍, പി.ഡി. പൗലോസ്, പാറക്കടവ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.പി. നാരായണന്‍, മുന്‍ ഡി.സി.സി അംഗം പീറ്റര്‍ മേച്ചേരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.