ഭർത്താവുമായി പിണങ്ങി കൂട്ടുകാരിക്കൊപ്പം പോയ യുവതിയെ ബന്ധുക്കൾ കൊണ്ടുപോയെന്ന്​ പരാതി

ആലുവ: ഭർത്താവുമായി പിണങ്ങി കൂട്ടുകാരിക്കൊപ്പം പോയ യുവതിയെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ടുപോയതായി പരാതി. കീഴ്മാട് സ്വദേശിനിയായ കൂട്ടുകാരിയാണ് പരാതിക്കാരി. യുവതിയുടെ വീട്ടുകാർക്കെതിരെയാണ് ആലുവ പൊലീസിൽ പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം. ഭർത്താവുമായി പിണങ്ങിയ യുവതി കുറച്ചുദിവസമായി കൂട്ടുകാരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ മക്കളെ കാണാൻ സ്വന്തം വീട്ടുകാരോടും ഭർത്തൃവീട്ടുകാരോടും താൽപര്യം അറിയിച്ചു. ഇതനുസരിച്ച് സ്വന്തം വീട്ടുകാർ കൊണ്ടുവന്ന കാറിൽ കയറ്റിയ ശേഷം യുവതിയെ തിരികെ എത്തിച്ചില്ലെന്നാണ് പരാതി. യുവതിക്ക് സ്വന്തം വീട്ടിലോ ഭർതൃവസതിയിലോ എന്തെങ്കിലും സംഭവിച്ചാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. കേസ്​ എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.