ഏഷ്യന്‍ വടംവലി ഫെഡറേഷന്‍; അനില്‍ കുമാർ കോഓഡിനേറ്റർ

മൂവാറ്റുപുഴ: ഏഷ്യന്‍ രാജ്യങ്ങളുടെ വടംവലി മത്സരങ്ങള്‍ക്കുള്ള ടെക്‌നിക്കല്‍ കോഓഡിനേറ്ററായി മലയാളിയായ അനില്‍കുമാറിനെ നിയമിച്ചു. ലോക രാജ്യങ്ങള്‍ മത്സരരംഗത്തുള്ള ഏഷ്യന്‍ അറബ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് നിയമനം. യു.എ.ഇ ഫെഡറേഷന്‍ രൂപവത്​കരണത്തിനായും ഇദ്ദേഹം ചുമതല വഹിക്കുന്നുണ്ട് യു.എ.ഇ ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ കായികാധ്യാപനായ അനില്‍കുമാര്‍ 12 വര്‍ഷമായി യു.എ.ഇയിലാണ് താമസം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗം, വേള്‍ഡ് പാരാഒളിമ്പിക്‌സ് ടെക്‌നിക്കല്‍ ഒഫീഷ്യല്‍ വേള്‍ഡ് സ്വിമ്മിങ് കോ ചെസ് അസോസിയേഷൻ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പബ്ലിക് സ്കൂള്‍ മുൻ കായികാധ്യാപകനും പോത്താനിക്കാട് ഊരക്കനാല്‍ വി.ഒ. കുറുമ്പന്റെയും തങ്ക കുറുമ്പന്റെയും മകനാണ്. ഭാര്യ: സൗമ്യ. മകള്‍: ഗൗരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.