മികച്ച വിജയവുമായി സിദ്ധാർഥ്​

കൊച്ചി: സിവിൽ സർവിസ്​ 189ാം റാങ്ക്​ നേടിയ പി.കെ. സിദ്ധാർഥ്​​ രാംകുമാർ കൊച്ചി ദിവാൻസ്​ റോഡ്​ ദിവാൻസ്​ എൻക്ലേവ്​ കടത്തനാട്​ വീട്ടിൽ രാംകുമാർ -രതി ദമ്പതികളുടെ മകനാണ്​. എറണാകുളം വടുതല ചിന്മയ വിദ്യാലയയിലായിരുന്നു സ്കൂൾ​ പഠനം​. ഡൽഹിയിലെ അക്കാദമിയിൽ പരിശീലനം നടത്തിയാണ്​ സിവിൽ സർവിസ്​ പരീക്ഷക്ക്​ തയാറെടുത്തത്​. മികച്ച നിലയിൽ രാജ്യസേവനമാണ്​ തന്‍റെ ലക്ഷ്യമെന്ന്​ സിദ്ധാർഥ്​​ 'മാധ്യമ'ത്തോട്​ പ്രതികരിച്ചു. പിതാവ്​ രാംകുമാർ ചിന്മയ കോളജ്​ പ്രിൻസിപ്പലാണ്​. സഹോദരൻ ആദർശ്​ കുമാർ ഹൈകോടതി അഭിഭാഷകനാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.