'നന്മകള്‍ക്കെന്ത് സുഗന്ധം' പദ്ധതി

കാലടി: പൊതുപ്രവര്‍ത്തകന്‍ വാവച്ചന്‍ താടിക്കാരന്‍ നടപ്പാക്കുന്ന 'നന്മകള്‍ക്കെന്ത് സുഗന്ധം' പദ്ധതിയിൽ സാമുവല്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി കൈകോര്‍ത്ത് വിദ്യാർഥികള്‍ക്കായി 2000 നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജെബി മേത്തര്‍ എം.പി. ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ഫുട്‌ബാള്‍ ടീമിന് നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണം ഡി.സി.സി. ജന.സെക്രട്ടറി അഡ്വ. കെ.ബി. സാബു നിർവഹിച്ചു. വാവച്ചന്‍ താടിക്കാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി, സാംസണ്‍ ചാക്കോ, ജോയ് പോള്‍, റെന്നി പാപ്പച്ചന്‍, കെ.സി. ബേബി, ബിനോയ് കൂരന്‍, പി.വി. സ്റ്റീഫന്‍, അംബിക ബാലകൃഷ്ണന്‍, എം.ഒ. ആന്റണി, ജോജൊ ജോണ്‍, എം.ഒ. ആന്റണി, ജെറിന്‍ ജോയ്, മെര്‍ലി ആന്റണി, വര്‍ഷ താടിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.