സ്വാഗതസംഘം രൂപവത്​കരിച്ചു

കാലടി: കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതിയുടെ ധര്‍മശ്രേഷ്ഠ പുരസ്കാരം ശൃംഗേരി ശങ്കരമഠം മാനേജറും സംസ്കൃത പണ്ഡിതനുമായ പ്രഫ. എ. സുബ്രമണ്യയ്യര്‍ക്ക് കാലടിയില്‍​വെച്ച് നല്‍കും. ഇതിനായി സ്വാഗതസംഘം കണ്‍വീനറായി ശങ്കര്‍ ഗണേഷിനെയും ജോ. കണ്‍വീനറായി കെ.എസ്. ശിവരാമകൃഷ്ണനെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം യോഗത്തില്‍ കേരള ബ്രാഹ്മണ സഭ എറണാകുളം ജില്ല പ്രസിഡന്റ് കെ.ജി.വി. പതി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അനന്തസുബ്രഹ്മണ്യം, സംസ്ഥാന സമിതി അംഗങ്ങളായ എന്‍. രാമചന്ദ്രന്‍, ആര്‍. അനന്തനാരായണന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. രങ്കനാഥന്‍, ജില്ല സെക്രട്ടറി പി.ആര്‍. ശങ്കരനാരായണന്‍, എന്‍. ശിവരാമകൃഷ്ണയ്യര്‍, ശ്രീശങ്കര ശാന്തിനിലയം ട്രസ്റ്റ് സെക്രട്ടറി അനന്തരാമയ്യര്‍, മാനേജര്‍ രാജാമണി, വനിത വിഭാഗം ജില്ല പ്രസിഡന്റ് പ്രേമമാലിനി, സെക്രട്ടറി ബേബിശങ്കര്‍, കാലടി ഉപസഭ അംഗം കെ.എസ്. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.