സൺഡേ സ്കൂൾ വാർഷികം

പള്ളിക്കര: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ പള്ളിക്കര ഡിസ്ട്രിക്റ്റ്​ വാർഷിക സമ്മേളനം ഇ.സി. വർഗീസ് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഡോ. സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. സോൺ ഡയറക്ടർ എം.കെ. വർഗീസ്, ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ സാബു വർഗീസ്, സെക്രട്ടറി ടി.വി. പൗലോസ്, അസി. ഇൻസ്പെക്ടർ പി.കെ. കുര്യാക്കോസ്, അധ്യാപക പ്രതിനിധി സി.പി. എൽദോ, കെ.പി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. 60 വർഷം സർവിസ് പൂർത്തിയാക്കിയ സൺഡേ സ്കൂൾ അധ്യാപകരായ ടി.കെ. മാത്യു, കെ.പി. കുര്യാക്കോസ്, കെ.വി. ചാക്കോ, കെ.വി. കുര്യാക്കോസ്, 30 വർഷം സർവിസ് പൂർത്തിയാക്കിയ അധ്യാപകരായ ടി.കെ. വർഗീസ്, ഏലിസബത്ത് ജോണി, ലീല ജേക്കബ് എന്നിവർക്ക്​ മേഖല ഡയറക്ടർ എം.കെ. വർഗീസ് ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.