പുക്കാട്ടുപടി: ആശാൻപടി തെറ്റമോളം പഞ്ചായത്ത് റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം ബി.ജെ.പി- ആർ എസ്. എസ് പ്രവർത്തകർ വീടുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചതിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാടിന്റെ സമാധാനം തകർക്കുന്ന ഗുണ്ടാവിളയാട്ടത്തിനുമെതിരെ സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് പ്രതിഷേധിച്ചു. ടി.വി. സോമന്റെ വസതിയിൽ നടന്ന പ്രതിഷേധ സംഗമം പാർട്ടി കോലഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ. കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.എം. മഹേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ. അനിൽകുമാർ, പി.കെ. ജിനീഷ്,പുരോഗമന കലാസാഹിത്യസംഘം സംസ്‌ഥാനക്കമ്മിറ്റി അംഗം കെ. രവിക്കുട്ടൻ, പി.ജി. സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.