അടിമാലി: കിണർ നിർമാണത്തിനിടെ മോട്ടോറിൽനിന്ന് വൈദ്യുതാഘാതമേറ്റ് രാജാക്കാട് അടിവാരം വരാപ്പിള്ളിൽ സുനിൽകുമാറിൻെറ മകൻ കൃഷ്ണകുമാർ (ഉണ്ണി -18) മരിച്ചു. രാജകുമാരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. ചൂരക്കവേലിൽ ശശിയുടെ നിർമാണം പൂർത്തിയാക്കിയ കിണറ്റിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. റിങ് ഇറക്കി വെള്ളം വറ്റിച്ച ശേഷം കിണറ്റിലിറങ്ങി മോട്ടോർ എടുത്ത് വെക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. തെറിച്ചുവീണ് തല റിങ്ങിൽ അടിച്ച് സാരമായി മുറിവേറ്റു. കൂടെയുണ്ടായിരുന്നവർ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒഴിവുസമയങ്ങളിൽ റിങ് പണിക്കാരനായ പിതാവ് സുനിലിനെ സഹായിക്കാൻ പോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പിതാവില്ലാതെ കൂട്ടുകാർക്കൊപ്പമാണ് പണിക്കുപോയത്. രാജാക്കാട് പൊലീസ് നടപടി സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: രാജകുമാരി മുകളേൽ പുത്തൻപുരക്കൽ ബിന്ദു. സഹോദരങ്ങൾ: ശ്രീലക്ഷ്മി, അനു. ---- ചിത്രം: TDD Krishnakumar-adimali കൃഷ്ണകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.