പ്രതിഷേധം ജനാധിപത്യാവകാശം - പോപുലർ ഫ്രണ്ട്

ആലുവ: പോപുലർഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ റിമാൻഡ്​ ചെയ്ത നടപടി പൊലീസിന്റെ പക വീട്ടലാണെന്ന് പോപുലർ ഫ്രണ്ട് എറണാകുളം വെസ്റ്റ് ജില്ല പ്രസിഡന്റ്‌ വി.കെ.സലീം പ്രസ്താവനയിൽ ആരോപിച്ചു. ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധം വഴിയിൽ തടഞ്ഞു നിർത്തി സംസ്ഥാന സമിതിയംഗത്തെ മോചിപ്പിക്കാൻ ശ്രമിച്ചു എന്ന രീതിയിൽ പൊലീസ് വളച്ചൊടിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമാണ്. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വഴിയിലുടനീളം ബി.ജെ.പി പ്രവർത്തകർക്ക് വാഹനത്തിൽനിന്ന് ഇറക്കി സ്വീകരണത്തിന് സൗകര്യം ചെയ്ത പൊലീസ്, ജനാധിപത്യപരമായി പോപുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തെ പ്രശ്നവത്​കരിക്കുകയാണ്. ഇത്തരം പ്രചാരങ്ങളിലൂടെ സംഘടനക്ക് നേരെയുള്ള ഗൂഢാലോചന ജനകീയമായും നിയമപരമായും ചെറുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.