ചിത്രകല ക്യാമ്പ് സമാപിച്ചു

EA ANKA 03 CAMP അങ്കമാലി: പു.ക.സ നായത്തോട് മേഖല കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചന ക്യാമ്പ് സമാപിച്ചു. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാൻസലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ശില്‍പിയും ചിത്രകല അധ്യാപകനുമായ പ്രഫ. പി. കേശവന്‍കുട്ടിയെ ആദരിച്ചു. പു.ക.സ ജില്ല ജോ. സെക്രട്ടറി ഷാജി യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. കേരള ലളിതകല അക്കാദമി മുന്‍ ചെയര്‍മാന്‍ ടി.എ. സത്യപാല്‍ സര്‍ട്ടിഫിക്കറ്റ്​ വിതരണം ചെയ്തു. പാറക്കടവ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​കെ.ജെ. ഐസക്, കേന്ദ്ര ലളിതകല അക്കാദമി അവാര്‍ഡ് ജേതാവ് കെ.ആര്‍. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 03 CAMP പു.ക.സ നായത്തോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ചിത്രരചന ക്യാമ്പില്‍ ശിൽപിയും ചിത്രകല അധ്യാപകനുമായ പ്രഫ. പി. കേശവന്‍കുട്ടിക്ക് ഏര്‍പ്പെടുത്തിയ ഉപഹാരം കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാൻസലര്‍ ഡോ. ധര്‍മരാജ് അടാട്ട് സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.