മുസ്‌ലിം പള്ളികൾക്ക് നേരെയുള്ള കൈയേറ്റ ശ്രമങ്ങൾ തടയണം: കരിങ്ങാംതുരുത്ത് മുസ്‌ലിം ജമാഅത്ത്

മുസ്‌ലിം പള്ളികൾക്കു നേരെയുള്ള കൈയേറ്റ ശ്രമങ്ങൾ തടയണം -കരിങ്ങാംതുരുത്ത് മുസ്‌ലിം ജമാഅത്ത് ആലങ്ങാട്: ഇന്ത്യയിലെ മുസ്‌ലിം പള്ളികൾക്കു നേരെയുള്ള സംഘ്പരിവാർ ശക്തികളുടെ കൈയേറ്റ ശ്രമങ്ങൾ തടയണമെന്ന് കരിങ്ങാംതുരുത്ത് മുസ്‌ലിം ജമാഅത്ത് ജനറൽ ബോഡി ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങൾക്ക് നീതിപീഠങ്ങൾ പിന്തുണ നൽകുന്നതും അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്നു. ഇതിൽ ഒടുവിലത്തേതാണ് ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിന് നേരെയുള്ള ദേശവിരുദ്ധ ശക്തികളുടെ അക്രമപരമായ അവകാശവാദമെന്നും ജമാമത്ത്​ ഭാരവാഹികൾ പറഞ്ഞു. മഹല്ല് പ്രസിഡന്റ് എൻ.എ. മുഹമ്മദ് ഷഫീക് അധ്യക്ഷത വഹിച്ചു. പടം EA PVR muslim palli 3 കരിങ്ങാംതുരുത്ത് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം മഹല്ല് ഖതീബ് അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.