നേത്ര പരിശോധന ക്യാമ്പ് നടത്തി

നേത്ര പരിശോധന ക്യാമ്പ് പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാലയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എച്ച്. ജമാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുമയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. വി.എം. ഹാരിസ്, ചൈതന്യ ഹോസ്പ്പിറ്റൽ പി.ആർ.ഒ സുമി ജോസഫ്, കെ.പി. ജോഷി, കെ.ആർ. സുദർശനൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 200ൽപരം പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.