blurb നിർമാണം ഇഴഞ്ഞ് നീങ്ങുന്നു കിഴക്കമ്പലം: കിഴക്കമ്പലം ബസ്സ്റ്റാൻഡ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. പുനർ നിർമിക്കാനായി മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് പൊളിച്ചത്. ഇത് വരെയും നിർമാണം പൂർത്തീകരിക്കാനായില്ല. നിർമാണം ഇഴഞ്ഞ് നീങ്ങുകയാണെന്നാണ് ആരോപണം. ഇപ്പോൾ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറിയിരിക്കുകയാണ് ബസ്സ്റ്റാൻഡ്. 2013ലാണ് സ്കൂൾ നിലനിന്നിരുന്ന സ്ഥലത്ത് ബസ്സ്റ്റാൻഡ് ആരംഭിച്ചത്. ആലുവ, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഇടുക്കി, കോലഞ്ചേരി, എറണാകുളം, കാക്കനാട് ഭാഗത്തേക്കുള്ള ബസുകൾ കിഴക്കമ്പലം സ്റ്റാൻഡിൽ കയറിയാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ, സ്റ്റാൻഡ് പൊളിച്ചതോടെ പല ഭാഗത്തേക്ക് പോകുന്ന ബസുകൾ പല സ്ഥലത്തായി നിർത്തി യാത്രക്കാരെ കയറ്റുന്നതിനാൽ യാത്രക്കാർ വലയുകയാണ്. കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതിനാൽ മഴയും വെയിലും ഏറ്റുവേണം യാത്രക്കാർ നിൽക്കേണ്ടത്. സ്റ്റാൻഡിന് അകത്ത് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചെങ്കിലും ബസ് കയറാത്തതിനാൽ ഉപയോഗപ്രദമല്ല. ബസ്സ്റ്റാൻഡ് പൊളിച്ചതോടെ കിഴക്കമ്പലത്തുണ്ടായിരുന്ന വൺവേ സംവിധാനവും അവതാളത്തിലായി. ഇത് കിഴക്കമ്പലത്ത് ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. പടം. കിഴക്കമ്പലം ബസ്സ്റ്റാൻഡ് em +ea palli 1 leadable em
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.