അവധിക്കാല വായന ചങ്ങാത്തം സമാപിച്ചു കൂത്താട്ടുകുളം: കൂത്താട്ടുകുളം ബി.ആർ.സി കാക്കൂർ ഗ്രാമീണ വായനശാല പ്രതിഭ കേന്ദ്രം വായനശാലയിലും വീടുകളിലുമായി നടന്ന വായന പരിപാടിയിലൂടെ 500ലേറെ പുസ്തകങ്ങളാണ് കുട്ടികൾ വായിച്ചത്. വായനശാലയിൽ എത്താൻ പറ്റാത്ത കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകിയാണ് പദ്ധതി നടപ്പാക്കിയത്. കുട്ടികൾ തയാറാക്കിയ ആസ്വാദന കുറിപ്പ്, കഥ, കവിത, ഉപന്യാസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി കൈയെഴുത്ത് മാസിക പ്രകാശനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യമോൾ പ്രകാശ് പ്രകാശനം ചെയ്തു. വായനശാല പ്രസിഡന്‍റ് കെ.പി. അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി, ട്രെയ്നർ എൻ. ജയശ്രി, ബീന ജോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.