കെ.എസ്.ആര്‍.ടി.സി ശൗചാലയത്തില്‍ അസൗകര്യം

അശാസ്ത്രീയ ശുചിമുറി; മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ദുരിതം മൂവാറ്റുപുഴ: അശാസ്ത്രീയമായി നിർമിച്ച ശുചിമുറി യാത്രക്കാർക്ക് ദുരിതമാകുന്നു. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ പുരുഷന്‍മാരുടെ മൂത്രപ്പുരയാണ് മറയില്ലാത്തവിധത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ ഇവിടേക്ക് കയറാന്‍ മടിക്കുകയാണ്. അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ഡിപ്പോയിലെ ശൗചാലയത്തില്‍ നവീകരണം നടത്തിയത്. എന്നാല്‍, യാതൊരു മറയും ഇല്ലാത്തവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദീര്‍ഘദൂര ബസുകള്‍ വരുമ്പോഴാണ് പലപ്പോഴും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. പലപ്പോഴും തിരികെ ഇറങ്ങിപ്പോയി സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്. ചിത്രം.: മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ യാതൊരു മറയും ഇല്ലാതെ ഒരുക്കിയിട്ടുള്ള മൂത്രപ്പുര EM Mvpa 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.