ബാലികാസദനത്തിൽ പെൺകുട്ടി മരിച്ച നിലയിൽ

കോന്നി: കോന്നി ശബരി ബാലിക സദനത്തിൽ ചിറ്റാർ സ്വദേശി സൂര്യയെ (15) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ച അഞ്ച് മണിക്കായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ 2011ൽ ശിശുക്ഷേമ സമിതിയാണ്​​ ബാലിക സദനത്തിൽ എത്തിച്ചത്. കഴിഞ്ഞദിവസം ചിറ്റാറിലെ സ്വന്തം വീട്ടിൽപോയി വന്നതിന് ശേഷം കുട്ടിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നെന്ന്​ പറയുന്നു. തുടർന്ന് കൗൺസലിങ് നൽകിയിരുന്നു. കോന്നി സി.ഐ. അരുൺകുമാറി‍ൻെറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സയന്‍റിഫിക് -ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിദഗ്ധ പരിശോധനകൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.