ഓട്ടോ ബൈക്കിലിടിച്ച് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

കോതമംഗലം: നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നെല്ലിമറ്റം മില്ലുംപടി ജങ്​ഷനിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. നെല്ലിമറ്റം വാളാച്ചിറ സ്വദേശി അപ്പുവും കുടുംബവും സഞ്ചരിച്ച ബൈക്കും നെല്ലിക്കുഴി കമ്പനിപ്പടി പൂതയിൽ നൗഷാദും സഞ്ചരിച്ച ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയിൽ യാത്ര ചെയ്ത മുഹമ്മദ് നിഹാലിനെ (18) ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഷാദിന്റെ ഭാര്യ സനൂജയെ (41) കോതമംഗലം ബസേലിയോസിലും ബൈക്ക് യാത്രക്കാരനായ അനൂപ്, ഭാര്യ നെല്ലിമറ്റം വാളാച്ചിറ തെക്കേക്കര വീട്ടിൽ ശാരി (35), മകൻ അദിദേവ് (3) എന്നിവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.