ഫിസാറ്റ് കോളജില്‍ കായികോത്സവം തുടങ്ങി

അങ്കമാലി: ഫിസാറ്റ് എൻജിനീയറിങ് കോളജില്‍ കായികോത്സവത്തിന് തുടക്കമായി. ബാസ്കറ്റ്ബാള്‍, ഫുട്ബാള്‍, വോളിബാള്‍ തുടങ്ങിയ മത്സരങ്ങളില്‍ കേരളത്തിലെ പ്രധാന കോളജുകളിലെ 50ലേറെ ടീമുകള്‍ മാറ്റുര​ക്കും. ബാസ്കറ്റ്ബാള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളജും അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജും ഫൈനലില്‍ പ്രവേശിച്ചു. വോളിബാള്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയും ഫിസാറ്റും തമ്മിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എം.സി.ടിയും ഫിസാറ്റും തമ്മിലും ഫൈനലില്‍ ഏറ്റുമുട്ടും. പ്രിന്‍സിപ്പല്‍ ഡോ. മനോജ് ജോര്‍ജ് മത്സരം ഉദ്ഘാടനം ചെയ്തു. ഫിസിക്കല്‍ എജുക്കേഷന്‍ കോഓഡിനേറ്റര്‍ ഡോ. എസ്. അരുണ്‍, അഡിമിനിസ്ട്രേറ്റിവ് ഓഫിസര്‍ വിനോദ് പി. നായര്‍, പി.ആര്‍.ഒ ഷിന്‍റോ സെബാസ്റ്റ്യന്‍, സ്റ്റുഡന്‍റ്​സ് കൗണ്‍സില്‍ ചെയര്‍മാന്‍ ആതിഖ് ജിനു എന്നിവര്‍ സംസാരിച്ചു. EA ANKA 2 KAYIKOLSAWAM അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളജില്‍ ആരംഭിച്ച കായികോത്സവത്തിലെ വോളിബാൾ മത്സരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.