ചെറായി: മയക്കുമരുന്ന് മുക്ത 'മുനമ്പം' ആശയം മുന്‍നിര്‍ത്തി പള്ളിപ്പുറം, കുഴുപ്പിള്ളി, പഞ്ചായത്തുകളെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസും ജനങ്ങളും ബഹുവിധ സംഘടനകളും ഒരുമിക്കുന്നു. മയക്കുമരുന്നു കടത്ത്, വില്‍പന, ഉപയോഗം എന്നിവ തടയാൻ കര്‍ശന നടപടി കൈക്കൊള്ളാന്‍ പൊലീസിനു ജനകീയമായ ശക്തിപകരാനാണ് ഈ കൂട്ടായ്മ. മുനമ്പം ജനമൈത്രി പൊലീസ്, ജനപ്രതിനിധികള്‍, റെസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റോട്ടറി ക്ലബ, മറ്റു സാമൂഹിക സന്നദ്ധ സംഘടനകള്‍ ബോട്ട് ഉടമകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് പദ്ധതി. ഇതിൻെറ ഭാഗമായി ശനിയാഴ്ച വിളംബര ജാഥ നടത്തും. നാലു കേന്ദ്രങ്ങളില്‍ ചെണ്ടകൊട്ടി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. രാവിലെ 6.45ന് പള്ളത്താംകുളങ്ങരയിൽനന്നാണ് വിളംബര ജാഥ ആരംഭിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും എത്തി ചെണ്ടകൊട്ടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത ശേഷം രാവിലെ എട്ടിന് ദേവസ്വം നടയില്‍ അവസാനിക്കും. ജാഥ എസ്.പി കെ. ലാല്‍ജി ഫ്ലാഗ്ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.