റോ റോ സർവിസ് നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി

ഫോർട്ട്​കൊച്ചി: വൈപ്പിൻ-ഫോർട്ട്​കൊച്ചി റോ റോ വെസൽ യന്ത്രത്തകരാറിലായി സർവിസ് നിലച്ചു. ഒരു വെസൽ അറ്റകുറ്റപ്പണിക്കായി മാറ്റിയതിനാൽ നിലവിൽ ഒരു വെസൽ മാത്രമേ ഓടുന്നുള്ളൂ. ഇതു കൂടി യന്ത്രത്തകരാറിലായതോടെ യാത്രക്കാർ ദുരിതത്തിലായി. മേഖലയിൽ ബോട്ട് സർവിസ് നടക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ അക്കരെ കടത്താൻ റോ റോ തന്നെ വേണം. സർവിസ് നിലച്ചതോടെ ഇരുകരകളിലും വാഹനങ്ങളുടെ നീണ്ട ക്യൂ ആയിരുന്നു. ഏതാണ്ട് രണ്ടര മണിക്കൂർ പിന്നിട്ടതോടെ യന്ത്രത്തകരാർ പരിഹരിച്ച് വെസൽ ഓടിയതോടെയാണ് യാത്രക്കാർ ആശ്വാസത്തിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.