'ബി.ജെ.പി ബന്ധം; യു.ഡി.എഫ്​ വെല്ലുവിളിക്കുന്നു'

കൊച്ചി: രാജ്യത്താകമാനം മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിയുമായി യു.ഡി.എഫുണ്ടാക്കിയ അവിഹിത ബന്ധം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന്​ പ്രഫ. എ.പി. അബ്​ദുൽ വഹാബി‍ൻെറ നേതൃത്വത്തിലെ ​ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി ചൂണ്ടിക്കാട്ടി. ഇബ്രാഹം സുലൈമാൻ സേട്ടി‍ൻെറ നൂറാം ജന്മദിനമായ നവംബർ മൂന്നിന്​ കൊച്ചിയിൽ സേട്ടുസാഹിബ്​ അനുസ്മരണ ദേശീയ സെമിനാർ നടത്താനും ഡിസംബർ 10ന്​ കോഴിക്കോട്​ മനുഷ്യാവകാശ മഹാറാലി സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. എ.പി. അബ്​ദുൽ വഹാബ്​ അധ്യക്ഷത വഹിച്ചു. കെ.പി. ഇസ്മായിൽ, അഡ്വ. മനോജ്​ സി. നായർ, എൻ.കെ. അബ്​ദുൽ അസീസ്​, ബഷീർ ബഡേരി, ഒ.പി.ഒ കോയ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.പി. നാസർകോയ തങ്ങൾ സ്വാഗതവും മനാഫ്​ ഫാരിസ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.