കാലടി: കാലടി-മഞ്ഞപ്ര റോഡിൽ കുഴിയമ്പാടം ഭാഗത്ത് റോഡിൽ കിടന്നിരുന്ന പാറപ്പൊടി പൊലീസിൻെറ നേതൃത്വത്തിൽ നീക്കി. ഈ ഭാഗത്ത് 200മീറ്റർ നീളത്തിൽ കോൺക്രീറ്റ് കട്ടകളാണ് വിരിച്ചിരിക്കുന്നത്. ഏഴോളം ക്രഷറുകളും രണ്ട് ഇഷ്ടിക കളങ്ങളും ഇവിടെ മാത്രം പ്രവർത്തിക്കുന്നുണ്ട്. ടാർപായ ഉപയോഗിച്ച് മൂടാതെ നിയമം ലംഘിച്ച് ഈ സ്ഥാപനങ്ങളിൽനിന്ന് പോകുന്ന ടോറസ്-ടിപ്പർ വാഹനങ്ങളിൽനിന്നാണ് പാറപ്പൊടി റോഡിൽ വീഴുന്നത്. ഓരോ വാഹനങ്ങൾ പോകുമ്പോഴും കോടമഞ്ഞ് ഉയരുന്ന പോലെയാണ് റോഡിൽ പൊടിപടലങ്ങൾ ഉയരുന്നത്. ടൂവീലർ,ഓട്ടോ, കാൽനട- ബസ് യാത്രക്കാർ വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. നിരവധി സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ദിനേന രാപ്പകൽ ഇതിലെ കടന്ന് പോകുന്നത്. പാസഞ്ചേഴ്സ് അസോസിയേഷെൻെറ പരാതിയെ തുടർന്ന് ഐ.പി.എസ്.ട്രെയിനി അരുൺ കെ. പവിത്രൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി തൊഴിലാളികളെ കൊണ്ട് റോഡ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി. ചിത്രം-- കാലടി-മഞ്ഞപ്ര റോഡിൽ കുഴിയമ്പാടം ഭാഗത്ത് റോഡിൽ കിടന്നിരുന്ന പാറപ്പൊടി പൊലീസിൻെറ നേതൃത്വത്തിൽ വൃത്തിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.