യുവതി വീട്ടിൽ മരിച്ചനിലയിൽ

കാഞ്ഞിരപ്പള്ളി: യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൂലമുക്ക് കുളക്കട സംഗീതഭവനിൽ സജിനിയാണ്​ (46) മരിച്ചത്. കാഞ്ഞിരപ്പള്ളി കുറുവാമൂഴിയിലെ വാടകവീട്ടിൽ ചൊവ്വാഴ്ച രാവിലെയാണ്​ മരിച്ചനിലയിൽ കണ്ടത്​. മരണത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്​. പോസ്റ്റ് മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന്​ പൊലീസ്​ പറഞ്ഞു. ഇവർക്കൊപ്പം താമസിച്ചിരുന്നയാളാണ്​ മരണവിവരം പൊലീസിനെ അറിയിച്ചത്​. വിവാഹിതരല്ലെങ്കിലും കുറേനാളായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി പൊലീസ് എത്തി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനഫലം വന്നശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച പോസ്റ്റ് മോർട്ടം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.